Sunday, April 6, 2014

കന്നി വോട്ടര്‍മാരോട് !

15 കോടിയിലധികം കന്നി-വോട്ടര്‍മ്മാരോട്...

ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ് ഇന്ത്യയെ ആര് ഭരിക്കും 
എന്ന് തീരുമാനിക്കാന്‍ വേണ്ടിയുള്ളതാണ്...
മെമ്പര്‍ ഓഫ് പാര്‍ലിമെന്റിനെ ഭൂരിപക്ഷാഭിപ്രായത്തില്‍ തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുക്കപ്പെട്ടവര്‍ അവിടെ ചെന്ന് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നു...

രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങള്‍ മറച്ചു വച്ച് 
സംസ്ഥാനരാഷ്ട്രീയം ഈ തെരഞ്ഞെടുപ്പില്‍ വിഷയമാക്കുന്ന പാര്‍ട്ടികള്‍
 നിങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്; 
അതുകൊണ്ട് നിങ്ങള്‍ ചെയ്യേണ്ട വോട്ട് രാജ്യത്തിന്‌ വേണ്ടിയാകണം..

സിറ്റിംഗ് ദിവസം 2000 രൂപ ശമ്പളവും, 
50000രൂപ മാസ ശമ്പളവും ഉള്ള പോസ്റ്റ് ആണ് M.P; 
മാത്രമല്ല, അവിടെ ചിക്കന്‍ ബിരിയാണിക്ക് 7രൂപയും ചായക്ക്‌ 2 രൂപയും മാത്രമേ ഉള്ളൂ... മാസശമ്പളം ഇനിയും കൂടാനും സാധ്യതയുണ്ട്.
അതുകൊണ്ട് നിങ്ങളുടെ 15 കോടി വോട്ടുകള്‍ക്ക് ഇന്ത്യയുടെ ഭാവി തീരുമാനിക്കനാകും... ഫാമിലി ആര്‍ക്കും വോട്ട് ചെയ്തോട്ടേ... 
കൂട്ടുക്കാര്‍ ആര്‍ക്കും വോട്ട് ചെയ്തോട്ടേ.. 
നിങ്ങള്‍ വോട്ട് ചെയ്യേണ്ടത് നിങ്ങളുടെ സ്വന്തം തീരുമാനം ആണ്..

നിങ്ങള്‍ തീരുമാനിക്കൂ;
നമ്മുടെ രാജ്യം ഏതെങ്കിലും ഒരു കുടുംബത്തിനു മാത്രം ഭരിക്കനുള്ളതാണോ,
ഏതെങ്കിലും വന്‍കിട ബിസിനസ്കാരന് വില്‍ക്കാനുള്ളതാണോ,
ഏതെങ്കിലും ഒരു മതത്തിന് നിയന്ത്രിക്കാനുള്ളതാണോ,
അതോ ഇനിയിപ്പോള്‍ പുതിയ ഒരെണ്ണം പരീക്ഷിക്കണോ എന്ന്...
 

അവലംബം:
സാഹിത്യ അക്കാദമിയില്‍ വച്ച് നടന്ന പൊതുചര്‍ച്ച

Saturday, March 29, 2014

ചെലവ് കുറഞ്ഞ സൌണ്ട് റെക്കോര്‍ഡിംഗ്

നമ്മള്‍ ഷോര്‍ട്ട് ഫിലിമുകള്‍ ചെയുമ്പോള്‍ തീരെ ശ്രദ്ധിക്കാത്തതും ചിലപ്പോള്‍ അവഗണിക്കുന്നതുമായ മേഖലയാണ് പൈലറ്റ് ട്രാക്ക്. ഒരു തരത്തില്‍ പറഞ്ഞാല്‍ ലൊക്കേഷന്‍ സൗണ്ട്.  മിക്കവാറും അത് ക്യാമറയുടെ മൈക്ക് തന്നെ റെക്കോര്‍ഡ്‌ ചെയ്തത് ആയിരിക്കും.  മറ്റു വീഡിയോ ക്യാമറകളെ പോലെ DSLR ക്യാമറകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന റെക്കോര്‍ഡറുകള്‍ വളരെ വിരളമായിരിക്കും. മാത്രമല്ല, അതിന്‍റെ വയര്‍ നീളം അനുസരിച്ച് ക്യാമറ വയ്ക്കാനുള്ള സൗകര്യം കുറയും. കുറച്ചു മാറി നിന്ന് ഷൂട്ട്‌ ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. വയര്‍ലെസ് റെക്കോര്‍ഡറുകള്‍ക്ക് വാടകയും കൂടും. ദാരിദ്ര്യത്തിന്‍ നടുവില്‍ ചെയ്യുന്ന ഷോര്‍ട്ട് ഫിലിമുകള്‍ക്ക് ഇതൊന്നും താങ്ങാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ ഡബ്ബിംഗ് ചെയ്യുമ്പോള്‍ ഇരുന്നു കഷ്ട്ടപ്പെടും. അവിടെ എന്താണ് പറഞ്ഞത്, ഇവിടെ എന്താണ് പറഞ്ഞത് എന്നൊക്കെ പറഞ്ഞു വിഷമിച്ചിരിക്കേണ്ട അവസ്ഥ എല്ലവര്‍ക്കും ഉണ്ടായിട്ടുണ്ടാകും. നല്ല രീതിയില്‍ പൈലറ്റ്‌ ട്രാക്ക് റെക്കോഡ് ചെയ്യാന്‍ ചെലവു കുറഞ്ഞ ഒരു ഐഡിയ ഞാന്‍ പറഞ്ഞുതരാം. ഒരു സിമ്പിള്‍ ഐഡിയ.

എന്തൊക്കെ വേണം !!!
നല്ല ഒരു ബ്ലൂട്ടൂത്ത് മോണോ ഹെഡ്സെറ്റ്. ചൈന സാധനം 500 രൂപയ്ക്ക് കിട്ടും. നല്ലതിന് ആയിരം രൂപയുടെ മുകളില്‍ വരും. അല്ലെങ്കില്‍ കൂട്ടുക്കാര്‍ ആരുടെയെങ്കിലും കയ്യില്‍ ഇത് ഉണ്ടെങ്കില്‍ ഒപ്പിക്കുക. പിന്നെ VOICE RECORDING ഫെസിലിറ്റിയുള്ള ഒരു മൊബൈല്‍ഫോണ്‍. അതുപിന്നെ എല്ലാവരുടെ കയ്യിലും ഉണ്ടെന്ന് വിചാരിക്കാം, അല്ലെങ്കില്‍ അതുള്ള ഒരുത്തനെ വിളിച്ചു ASSISTANT ആക്കിയാലും മതി. ചില മൊബൈലുകളില്‍ ബ്ലൂടൂത്ത് വഴി VOICE RECORDING ഉണ്ടാകില്ല; അതയത് VOICE RECORDER ചിലപ്പോള്‍ ഫോണ്‍ മൈക്ക് മാത്രമേ വര്‍ക്ക് ചെയ്യൂ; അത്തരം ഫോണുകളില്‍ CALL RECORDING FACILITY ഉപയോഗിച്ച് റെക്കോഡ് ചെയ്യേണ്ടിവരും.   

എന്ത് ചെയ്യണം !!!
ആദ്യം തന്നെ ബ്ലൂട്ടൂത്ത് ഹെഡ് സെറ്റ് ഫോണുമായി PAIR ചെയ്യുക. ഒരാള്‍ സൗണ്ടിനു വേണ്ടി നില്‍ക്കണം. ഇതൊക്കെ ഓണ്‍-ഓഫ്‌ പരിപാടികള്‍ക്ക് വേണ്ടിയാണ്. അതായത് സൗണ്ട് ചെയ്യുന്ന ആളുടെ ഫോണിലേക്ക് ബ്ലൂടൂത്ത് DEVICE PAIR ചെയ്യുക.

എങ്ങനെ ചെയ്യാം !!!
SUPPOSE റോഡില്‍ വച്ച് സംസാരിക്കുന്ന രണ്ടുപേരുടെ ഷോട്ട് എടുക്കുയാണ് എന്ന് വിചാരിക്കുക. ക്യാമറ അടുത്തുള്ള ഒരു കെട്ടിടത്തിനു മുകളില്‍ നിന്നാണ് വച്ചിരിക്കുന്നത്. അവര്‍ സംസാരിക്കുന്നത് ക്യാമറയില്‍ കിട്ടില്ല എന്ന് നമുക്ക് അറിയാം. വയറുള്ള മൈക്കിന് അത്ര ദൂരേക്ക് നീളം കിട്ടുയുമില്ല.

                     ഈ ബ്ലൂടൂത്ത് പെയര്‍ ചെയ്ത ശേഷം സംസാരിക്കുന്ന ഏതെങ്കിലും ഒരാളുടെ ദേഹത്ത്/ഷര്‍ട്ടില്‍ ഒരു ക്ലിപ്പ് ഉപയോഗിച്ച് ക്യാമറയില്‍ കാണാത്ത വിധം ഉറപ്പിക്കുക. മൊബൈല്‍ ഫോണിന് മാക്സിമം അഞ്ചു മീറ്റര്‍ വരെ അകലെ നീങ്ങി നില്‍ക്കാം. അകലം കൂടും തോറും സിഗ്നല്‍ ശക്തി കുറയും അതുകൊണ്ട് ഒന്നുകില്‍ റെക്കോര്‍ഡ്‌ ചെയ്യുന്ന മൊബൈല്‍ അഭിനയിക്കുന്നവരുടെ പോക്കറ്റിലോ, സമീപത്തോ റെക്കോര്‍ഡിംഗ് സ്റ്റാര്‍ട്ട്‌ ചെയ്ത് വയ്ക്കാം. ഇനി ആക്ഷന്‍ തുടങ്ങിയാല്‍ ഇവിടെ മൊബൈലില്‍ സൌണ്ട് റെക്കോര്‍ഡ്‌ ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ ബ്ലൂട്ടൂത്തിന്‍റെ മൈക്കില്‍ കൂടി അവര്‍ പറയുന്നത് മൊബൈലില്‍ റെക്കോര്‍ഡ്‌ ആയികൊണ്ടിരിക്കും. ഷോട്ട് കഴിഞ്ഞാല്‍ റെക്കോര്‍ഡിംഗ് നിര്‍ത്തുകയും ഉടനെ തന്നെ ബ്ലൂട്ടൂത്ത് DEVICE ഓഫാക്കുകയും വേണം. FULLY CHARGED ബ്ലൂടൂത്ത് 5 മണിക്കൂര്‍ മാത്രമേ പ്രവര്‍ത്തിക്കൂ. ഞാന്‍ പരീക്ഷിച്ചു വിജയിച്ച ഐഡിയയാണ്; എന്താ നോക്കിക്കൂടെ..???

Monday, March 10, 2014

ഒരു ഹെലികോപ്റ്റര്‍ സ്വപ്നം

ഡിഗ്രീ പഠനത്തിന് ശേഷം ഞാനും എന്‍റെ സുഹൃത്തും കൂടി സ്പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാനായി നഗരത്തിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ ചേര്‍ന്നു. മറ്റു സ്ഥാപനങ്ങളേക്കാള്‍ ഫീസ്‌ അല്പം കൂടുതലാണ് എന്നറിഞ്ഞിട്ടും വേറെ ആരൊക്കെയോ RECOMMEND ചെയ്തത് അനുസരിച്ചാണ് അവിടെ എത്തുന്നത്‌. ഇംഗ്ലീഷ് പഠിക്കാന്‍ അവര്‍ പറഞ്ഞ ചില നിബന്ധനകള്‍ ഇങ്ങനെയൊക്കെയായിരുന്നു. ക്ലാസ്സില്‍ വരുമ്പോള്‍ ഷര്‍ട്ട് ഇന്‍ ചെയ്യുകയും ഒറിജിനല്‍ ടൈ കെട്ടുകയും വേണം. (ജീവിതത്തില്‍ ആകെ ടൈ കെട്ടിയിരിക്കുന്നത് ചെറുപ്പത്തില്‍ 'കുര്‍ബാനകൈക്കൊള്ളപാട്' എന്ന് പറയുന്ന ഒരു ചടങ്ങില്‍ മാത്രമാണ്. അതും ഇലാസ്റ്റിക് ടൈ ആണ് അന്ന് കെട്ടിയിരുന്നത്. ഇത് ഒറിജിനല്‍ ടൈ തന്നെ വേണമെന്ന് നിര്‍ബന്ധമാണ്‌. ) ക്ലാസില്‍ മാത്രമല്ല ആ സ്ഥാപനത്തിന്‍റെ ഏരിയയില്‍ എത്തിയാല്‍ പിന്നെ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാവൂ.  നിനബന്ധനകള്‍ ഒക്കെ കടുക്കട്ടിയായിരുന്നു എങ്കിലും അവിടേക്ക് വന്നിരുന്ന സുന്ദരികളെ കണ്ടപ്പോള്‍ പിന്നെ അവിടെ തന്നെ ഇംഗ്ലീഷ് പഠിക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു.

SO I AND MY FRIEND COMING TO THE CLASS FIRST DAY. 
WE ARE SO EXCITED.
 WE ARE DECIDED TO SPEAK ONLY ENGLISH. 
SO WHILE TRAVELLING IN THE BUS WE DID NOT TALK. 
YOU KNOW THE REASON WHY !!!
WE ARE AFRAID OF ENGLISH...
ഞാനും എന്‍റെ സുഹൃത്തും ഒരു ധൈര്യത്തിനായി അടുത്തടുത്ത് ഇരുന്നു.

DAY 1
ക്ലാസ്സിലേക്ക് കോട്ടും സ്യൂട്ടും ധരിച്ച സാര്‍ കടന്നുവന്നു. വൈകിട്ട് ഏഴുമണിക്ക് ടി.വിയിലെ  കൊമഡി റിയാലിറ്റി ഷോയില്‍  ജഗദീഷ് കോട്ടും സ്യൂട്ടും ഇട്ടു സ്റ്റേജിലേക്ക് കയറി വരുന്നത് പോലെയായിരുന്നു അത്. കയ്യടിയും മ്യൂസിക്കും ഇല്ലെന്നു മാത്രം. ഇത് കണ്ടു ഞാനും സുഹൃത്തും പകച്ചുപോയി.
LETS WELCOME AL OF YOU..എന്നൊക്കെ തുടങ്ങി എന്തൊക്കെയോ ഇംഗ്ലീഷില്‍ ഒറ്റയടിക്ക് അയാള്‍ പറഞ്ഞുതീര്‍ത്തു. ഞങ്ങള്‍ ആവേശം മൂത്ത് കയ്യടിച്ചു.

നിങ്ങള്‍ക്കും ഇതുപോലെ ഇംഗ്ലീഷ് സംസാരിക്കേണ്ടേ..?
YES..SIR..!!!
എങ്കില്‍ നമുക്ക് തുടങ്ങാം...
YES.. SIR..!!!
WHAT IS YOUR NAME..???
(എല്ലാവരും ഒന്നിച്ചു) 
WHAT IS YOUR NAME..??
ഒക്കെ ഇന്നത്തെ ക്ലാസ് ഇത്ര മതി, ഇനി...
നിങ്ങള്‍ക്ക് വലിയ സ്വപ്‌നങ്ങള്‍ ഇല്ലേ..?
YES..SIR..!!!
അങ്ങനെ അന്നത്തെ ക്ലാസ് കഴിഞ്ഞു.
പക്ഷെ ഇംഗ്ലീഷും സ്വപ്നവും തമ്മില്‍ എന്ത് ബന്ധം എന്ന് ഞങ്ങള്‍ ചിന്തിച്ചു.
ആ.. എന്തെങ്കിലും ആകട്ടെ.

DAY 2
ജഗദീഷ് പോലത്തെ INTRODUCTION മുതല്‍ ആവേശം മൂത്ത് കയ്യടി വരെ അതേപോലെ തന്നെ REPEAT ചെയ്തു. എന്നും അത്തന്നെ.
WHAT IS YOUR NAME..??
HOW OLD ARE YOU...??
ഒക്കെ ഇന്നത്തെ ക്ലാസ് ഇത്ര മതി, 
നിങ്ങള്‍ക്ക് വലിയ സ്വപ്‌നങ്ങളും അവ നേടാന്‍ വഴിയും വേണ്ടേ..?
YES..SIR..!!!
ഇംഗ്ലീഷും സ്വപ്നവും തമ്മില്‍ എന്ത് ബന്ധം എന്ന് ഞങ്ങള്‍ വീണ്ടും ചിന്തിച്ചു.

DAY 3
WHAT IS YOUR NAME..??
HOW OLD ARE..??
HOW ARE YOU..??
I AM FINE THANK YOU.
ഒക്കെ ഇന്നത്തെ ക്ലാസ് ഇത്ര മതി, 
നിങ്ങള്‍ക്ക് വലിയ സ്വപ്‌നങ്ങളുണ്ടാകണം അവ നേടാന്‍ ഉള്ള വഴിയാണ് പണം.. ആ പണം ഉണ്ടാക്കണ്ടേ..?
YES...SIR..!!!
ഇംഗ്ലീഷും സ്വപ്നവും പണവും തമ്മില്‍ എന്തോ ബന്ധം ഉണ്ടാകാം.

DAY 4
WHAT IS YOUR NAME..??
HOW OLD ARE..??
HOW ARE YOU..??
I AM FINE THANK YOU.
WHERE YOU COME FROM..??
ഒക്കെ ഇന്നത്തെ ക്ലാസ് ഇത്ര മതി, 
നിങ്ങള്‍ക്ക് വലിയ സ്വപ്‌നങ്ങളുണ്ടാകണം അവ നേടാന്‍ ഉള്ള വഴിയാണ് പണം.. ആ പണം ഉണ്ടാക്കണ്ടേ..?
YES..SIR..!!!
അതിന്  ആദ്യം സ്വപ്നം കാണണം. 
ഒരു BMW കാര്‍ തന്നെ സ്വപ്നം കാണാം. 
അത് വാങ്ങാന്‍ പണം വേണ്ട..?
YES.. SIR..!!
ഇത് സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് തന്നെയല്ലേ എന്ന് ഞങ്ങള്‍ക്ക് സംശയം തോന്നി. ഞങ്ങള്‍ പരസ്പരം നോക്കി. അയാള്‍ 'ക്ലാസ്' തുടര്‍ന്നു.
ആ പണം തന്നെ ഉണ്ടാകില്ല, 
അത് ഉണ്ടാകാന്‍ നമ്മള്‍ പരിശ്രമിക്കണം..?
വെറുതെ പരിശ്രമിച്ചാല്‍ ഉണ്ടാകാന്‍ പറ്റുമോ, ഇല്ല..
അതിനൊരു വഴി അടുത്ത ദിവസം പറഞ്ഞു തരാം. 
എല്ലാവരും തയ്യാറായി തന്നെ വരണം.. വരില്ലേ..?
YES..SIR..!!
മറ്റെല്ലാവരും വളരെ ആവേശത്തില്‍ ആയിരുന്നു.
വിപ്ലവം തലയ്ക്കു പിടിച്ചു പണത്തിനോട് 'പുച്ഛം' ഇട്ടു നടന്നിരുന്ന ഞങ്ങള്‍ക്ക് വലിയ ആവേശം തോന്നിയില്ല.

DAY 5
അന്ന് ആ സ്ഥാപനത്തിന്‍റെ മുന്നില്‍ ഒരു BMW ഉണ്ടായിരുന്നു.
ഇന്നത്തെ പോലെ റോഡില്‍ നിറയെ BMW ഉണ്ടായിരുന്നില്ല അന്ന്. 
BMW ക്കാറിനെ അത്ഭുതത്തോടെ നോക്കി ഞങ്ങള്‍ അകത്തേക്ക് കയറി. 
WHAT IS YOUR NAME..??
HOW OLD ARE..??
HOW ARE YOU..??
I AM FINE THANK YOU.
WHERE YOU COME FROM..??
WHAT IS THE TIME NOW..??
ഇന്നത്തെ ക്ലാസ് ഇത്ര മതി, 
അയാള്‍ തുടര്‍ന്നു.
ഞാനിന്നലെ പറഞ്ഞതുപോലെ എല്ലാവരും പണം ഉണ്ടാക്കാന്‍ തയ്യാറായാണോ വന്നിരിക്കുന്നത്..?
YES..SIR..!!
ഗുഡ്. ഒരു ദിവസം റോഡിലൂടെ ഒരു BMW പോകുന്നത് കണ്ടപ്പോള്‍ 
ഞാന്‍ അതു വാങ്ങിക്കുന്നതായി  സ്വപ്നം കണ്ടു. 
ആ സ്വപ്നം ഞാന്‍ സാക്ഷാല്‍കരിച്ചു.
അതാണ്‌ ഇന്ന് നിങ്ങള്‍ പുറത്തു കണ്ട ആ BMW കാര്‍. 
നിങ്ങള്‍ക്കും ഇതുപോലെ ഒരു  BMW സ്വന്തമാക്കേണ്ടേ...?
YES..SIR..!!!
അതിനുള്ള വഴിയാണ് XYZ(സാങ്കല്‍പികം)..!!!
 നാളെ വൈകിട്ട് നാലു മണിക്ക് ___ഹാളില്‍ വച്ച് നടത്തുന്ന XYZ എന്ന പ്രോഗ്രാമിലേക്ക് നിങ്ങളെയെല്ലാവരെയും ക്ഷണിക്കുന്നു.
നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നിങ്ങളും വരില്ലേ..?
YES..SIR..!!
എന്‍റെ അടുത്ത സ്വപ്നം എന്താണെന്ന് അറിയാമോ..HELICOPTER !!!
എല്ലാവരും ആവേശം മൂത്ത് കയ്യടിച്ചു.

 ഞാനും എന്‍റെ സുഹൃത്തും വാ പൊളിച്ചിരുന്നു.
ഞങ്ങള്‍ക്ക് കാര്യം മനസ്സിലായി.
ഇംഗ്ലീഷ് പഠിക്കാനായി കാശും കൊടുത്തു ചേര്‍ന്നിട്ട്
 MULTI LEVEL MARKETING ലേക്ക് ചേരാന്‍ പറയുന്നു. 
ആദ്യ ദിവസം 50മിനിറ്റ് ക്ലാസും 10മിനിറ്റ് സ്വപ്നവും പറഞ്ഞത് 
അഞ്ചാം ദിവസമായപ്പോള്‍ 10 മിനിറ്റ് ക്ലാസ്സും 50 മിനിറ്റ് സ്വപ്നവും ആയത്
ഇതിനായിരുന്നു അല്ലെ എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.

അന്ന് മുതല്‍ ഇംഗ്ലീഷ് പഠനം നിര്‍ത്തി. ഞങ്ങളുടെ ഒപ്പം ടൈയ്യും കെട്ടി ക്ലാസ്സില്‍ ഇരുന്നിരുന്ന കുറെ പേര്‍ BMW സ്വപ്നം കണ്ടു XYZല്‍ ചേര്‍ന്നു.
ഇന്ന് റോഡില്‍ കാണുന്ന BMWകള്‍ എല്ലാം ആ സ്വപ്‌നങ്ങള്‍ ആണോ ആവോ..?